Tuesday, November 10, 2009

ഉള്ളി റൊട്ടി

ഉള്ളി റൊട്ടി

  1. മൈദ -അര കിലോ
  2. തേങ്ങ -അര മുറി
  3. ചെറിയ ഉള്ളി -4 എണ്ണം
  4. നെയ്യ് /എണ്ണ -50 ഗ്രാം
  5. വെള്ളം,ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

മൈദാമാവും തേങ്ങചിരകിയതും ഉള്ളി നേര്‍മ്മയായി അരിഞ്ഞതും ഉപ്പും വെള്ളവും ചേര്‍ത്ത് റൊട്ടിയ്ക്ക്
കുഴച്ചെടുക്കുക.മാവ് നനയ്ക്കുമ്പോള്‍ ഒരു സ്പൂണ്‍ എണ്ണയും ചേര്‍ക്കുന്നത് നന്നായിരിക്കും.ഇതു ഉരുളകളാക്കുക.
കാഞ്ഞ ചീനച്ചട്ടിയില്‍ എണ്ണ തൂകി ഓരോ ഉരുളയും നേര്‍മ്മയായി പരത്തി ഇരുവശവും എണ്ണയൊഴിച്ച്
മൂപ്പിച്ചെടുക്കുക.

No comments:

Post a Comment