ചക്കകാരയപ്പം
ചേരുവകള്‍
- ചക്ക അരിഞ്ഞത് -3 കപ്പ്
- ശര്‍ക്കര -അര കിലോ
- ഗോതമ്പുപൊടി -2 കപ്പ്
- മൈദ -2 കപ്പ്
- അരിപ്പൊടി -2 കപ്പ്
- എള്ള് കഴുകി വറുത്തത് -1 സ്പൂണ്‍
- തേങ്ങ ചിരകിയത് -1 എണ്ണം
- ചുക്ക് ജീരകം പൊടിച്ചത് -1 സ്പൂണ്‍
- എണ്ണ -വറുക്കാന്‍ ആവശ്യമായത്
ശര്‍ക്കര ഉരുക്കി അരിച്ചു വെയ്ക്കുക.ശര്‍ക്കരനീരില്‍ ചക്ക വേവിക്കുക.നേരിയ ചാറോടുകൂടി വരട്ടി വരുമ്പോള്‍ ഇറക്കി നേരിയ ചൂടില്‍ 3 മുതല്‍ 8 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് നന്നായി കലക്കി മുറിഞ്ഞു വീഴുന്ന പാകത്തില്‍ (ദോശമാവിനെക്കാള്‍ കുറച്ചു കട്ടിയില്‍)കലക്കി ഒരു മണിക്കൂറിനുശേഷം കാരയപ്പ ചട്ടിയില്‍
ചൂടായ എണ്ണയില്‍ മൊരിച്ചെടുക്കുക.
(ഇരിയ്ക്കണമെങ്കില്‍ ശരക്കരയില്‍ ചക്കയോടൊപ്പം തേങ്ങയും വിളയിക്കാം.)
No comments:
Post a Comment