Wednesday, November 11, 2009

അവില്‍ വിളയിച്ചത്

അവില്‍ വിളയിച്ചത്

ചേരുവകള്‍

  1. അവില്‍ -അര കിലോ
  2. ശര്‍ക്കര -ഒന്നര കിലോ
  3. തേങ്ങ -2 എണ്ണം
  4. എള്ള് -2 സ്പൂണ്‍
  5. ഏലക്ക -3
  6. പൊരികടല/പരിപ്പ് -അര കപ്പ്
  7. നെയ്യ് - 200 ഗ്രാം
  8. വെള്ളം -3 കപ്പ്
പാകം ചെയ്യുന്ന വിധം

തേങ്ങ ഉടച്ച് 1 മുറി ചെറിയ കൊത്തുകള്‍ ആക്കുക.3 മുറി തേങ്ങ നേര്‍മ്മയായി ചിരകിയെടുക്കുക.കാഞ്ഞ ചീനച്ചട്ടിയില്‍ 1 സ്പൂണ്‍ നെയ്യൊഴിച്ച് ആദ്യം പൊരിക്കടല നിറം പോകാതെ വറുത്തെടുക്കുക.ശേഷം എള്ള്,തേങ്ങാക്കൊത്ത് എന്നിവയും വറുത്തു കോരിമാറ്റുക.ഒരു പാത്രത്തില്‍ ശര്‍ക്കര 3 കപ്പ് വെള്ളം ചേര്‍ത്ത്
ഉരുക്കി അരിച്ചെടുക്കുക.6 കപ്പ് പാനി ഉണ്ടായിരിയ്ക്കണം.

ഒരു ഉരുളിയില്‍ അല്പം നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ ശര്‍ക്കര പാനി അരിച്ച് ഒഴിച്ച് ഇളം തീയില്‍ തുടരെത്തുടരെയിളക്കി ചൂടാക്കുക.പാനി വെട്ടിത്തിളയ്ക്കുമ്പോള്‍ തേങ്ങ ചിരകിയത് ചേര്‍ത്തിളക്കുക.പാനിയിലെ വെള്ളം വറ്റി കൈയ്യില്‍ ഒട്ടുന്ന പരുവമാകുമ്പോള്‍ അടുപ്പില്‍ നിന്നു വാങ്ങി തണുക്കാന്‍ അനുവദിക്കുക.ശേഷം
അവില്‍ ചേര്‍ത്തിളക്കുക.തുടര്‍ന്ന് പൊരിക്കടല വറുത്തത്,എള്ള്.തേങ്ങക്കൊത്ത്,ഏലക്ക പൊടിച്ചത്,ബാക്കി നെയ്യ്
എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക.ചൂടാറുമ്പോള്‍ വെള്ളമില്ലാത്ത ഒരു വലിയ പാത്രത്തില്‍ അവില്‍ വിളയിച്ചത്
നിരത്തുക.ഇത് ദിവസങ്ങളോളം കേടാകാതിരിയ്ക്കും.

No comments:

Post a Comment