Tuesday, November 10, 2009

വെള്ളയപ്പം

വെള്ളയപ്പം

  1. മുട്ട -1
  2. തേങ്ങ -1
  3. അരിപ്പൊടി -2 കപ്പ്
  4. യീസ്റ്റ് -2 ടീസ്പൂണ്‍
  5. തേങ്ങാവെള്ളം -അര കപ്പ്
  6. പഞ്ചസാര -3 ടീസ്പൂണ്‍
  7. റവ -2 ടേബിള്‍സ്പൂണ്‍
  8. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

ഒരു കപ്പ് വെള്ളത്തില്‍ റവ കുറുക്കുക.ഇതില്‍ യീസ്റ്റും പഞ്ചസാരയും ഇട്ട്‌ കലക്കി വെയ്ക്കുക.
അരിപ്പൊടിയും റവ കുറുക്കിയതും മുട്ടയും തേങ്ങാവെള്ളവും ചേര്‍ത്ത് നന്നായി കുഴയ്ക്കുക.തേങ്ങ ചിരകി
അരച്ചെടുക്കുക.5 മണിക്കൂര്‍ കഴിയുമ്പോള്‍ തേങ്ങ അരച്ചതും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി കലക്കി വെയ്ക്കുക.അര മണിക്കൂര്‍ കഴിയുമ്പോള്‍ അപ്പം ചുട്ടെടുക്കുക.

No comments:

Post a Comment