Wednesday, November 11, 2009

ചക്ക വിളയിച്ചത്

ചക്ക വിളയിച്ചത്

നന്നായി പഴുത്ത ചക്കച്ചുള - അര കിലോ
ശര്‍ക്കര -കാല്‍ കിലോ
വെണ്ണ - 50 ഗ്രാം
നെയ്യ് -1 സ്പൂണ്‍

പാകം ചെയ്യുന്ന വിധം

1.ശര്‍ക്കര അല്പം വെള്ളം ചേര്‍ത്ത് വറ്റിച്ച് പാനിയാക്കുക.
2.ചക്കച്ചുള ചെറുതായരിയുക

ചീനച്ചട്ടിയില്‍ നെയ്യൊഴിച്ച് ചക്ക അരിഞ്ഞത് ഇട്ട് വഴറ്റുക.നന്നായി വഴന്നുവരുമ്പോള്‍ ശര്‍ക്കരപ്പാനി യൊഴിച്ചു തുടര്‍ച്ചയായി ഇളക്കി നന്നായി വേവിക്കുക.ശേഷം വെണ്ണ ചേര്‍ത്ത് നൂല്‍പ്പരുവമാകുമ്പോള്‍
ഇറക്കി ചെറുചൂടോടെ ഉപയോഗിക്കുക.

No comments:

Post a Comment