Wednesday, November 11, 2009

ഏത്തയ്ക്കാ ക്കുറുക്ക്

ഏത്തയ്ക്കാ ക്കുറുക്ക്

ഏത്തപ്പഴം -3 എണ്ണം
പാല്‍ -അര ലിറ്റര്‍
പഞ്ചസാര -2 സ്പൂണ്‍

ഏത്തപ്പഴം തൊലി കളഞ്ഞ് കനം കുറച്ച്‌ വട്ടത്തില്‍ അരിഞ്ഞത് വെയിലത്തു വെച്ചു നന്നായി ഉണക്കിയെടുക്കുക.അടുപ്പത്തുവെച്ചു പാല്‍ തിളയ്ക്കുമ്പോള്‍ ഏത്തയ്ക്ക ഉണങ്ങിയത്‌ ചേര്‍ത്ത് നന്നായി വേവിക്കുക.കുറുകുമ്പോള്‍ പഞ്ചസാര ചേര്‍ത്തിളക്കി വാങ്ങുക.

കൊച്ചു കുഞ്ഞുങ്ങള്‍ക്ക് പഴമക്കാര്‍ നല്‍കിയിരുന്ന ഉത്തമ ഭക്ഷണമാണിത്.

No comments:

Post a Comment