Tuesday, November 10, 2009

വാഴയിലയപ്പം

വാഴയിലയപ്പം

  1. അരിപ്പൊടി -1 കപ്പ്
  2. തേങ്ങ -2 കപ്പ്
  3. ശര്‍ക്കര -100 ഗ്രാം
  4. എണ്ണ -1 സ്പൂണ്‍
  5. വെള്ളം -1 കപ്പ്
  6. ഉപ്പ് -1 നുള്ള്
പാകം ചെയ്യുന്ന വിധം

ശര്‍ക്കര ചീകിയെടുത്ത് ചിരകിയ തേങ്ങയോടൊപ്പം തിരുമ്മിവെയ്ക്കുക.വെള്ളം തിളയ്ക്കുമ്പോള്‍ അതില്‍ ഉപ്പും എണ്ണയും ചേര്‍ത്ത് കുറേശ്ശേയായി അരിപ്പൊടിയും ചേര്‍ത്ത് കട്ടകെട്ടാതെ ഇളക്കി മയത്തില്‍ കുഴയ്ക്കുക.
ശേഷം ചെറിയ ചെറിയ ഉരുളകളാക്കി വെയ്ക്കുക.ഒരു കഷണം വാഴയിലയില്‍ ഒരു ഉരുളയെടുത്ത് പരത്തി മീതെ
കുറച്ച് ശര്‍ക്കരക്കൂട്ടും പരത്തി വെയ്ക്കുക.മറ്റൊരു വാഴയിലയില്‍ ഒരു ഉരുള വെച്ച് പരത്തി ആദ്യം പരത്തി വെച്ചിരിയ്ക്കുന്ന അപ്പത്തിന് മുകളില്‍ ചേര്‍ത്ത് വെയ്ക്കുക.ഇങ്ങനെ എല്ലാ ഉരുളകളും പരത്തി ഇഡ്ഡലിത്തട്ടില്‍
വെച്ച് ആവിയില്‍ പുഴുങ്ങിയെടുക്കുക.

No comments:

Post a Comment