Wednesday, November 11, 2009

പുലാവ്

പുലാവ്

  1. ബിരിയാണി അരി -2 കപ്പ്
  2. ഗ്രീന്‍പീസ് -2 ടേബിള്‍സ്പൂണ്‍
  3. ബീന്‍സ് -3 എണ്ണം
  4. കാരറ്റ്,തക്കാളി,ഉരുളക്കിഴങ്ങ്,സവാള -1 എണ്ണം വീതം
  5. ഏലക്ക,ഗ്രാമ്പു -4 എണ്ണം വീതം
  6. കുരുമുളക് -15 എണ്ണം
  7. കറുവപ്പട്ട -1 കഷണം
  8. നെയ്യ് -4 ടീസ്പൂണ്‍
  9. മഞ്ഞള്‍പ്പൊടി -1 നുള്ള്
  10. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ നെയ്യൊഴിച്ച് സവാള മൂപ്പിച്ച് 5 മുതല്‍ 7 വരെയുള്ള ചേരുവകള്‍ ഇട്ട് വഴറ്റി പച്ചക്കറികള്‍ അരിഞ്ഞതും ഗ്രീന്‍പീസും മഞ്ഞള്‍പ്പൊടിയും ഇട്ട് വഴറ്റുക.ഇതില്‍ 4 കപ്പ് വെള്ളമൊഴിച്ച് തിളയ്ക്കുമ്പോള്‍ അരി കഴുകി വെള്ളമില്ലാതെ വാരിയിടുക.പാകത്തിന് ഉപ്പും ചേര്‍ത്ത് മൂടിവെച്ച് വേവിക്കുക.
ചെറുചൂടോടെ ഉപയോഗിക്കാം.

No comments:

Post a Comment