Tuesday, November 10, 2009

ചക്കര പീര ഉണ്ട

ചക്കര പീര ഉണ്ട

1.അരിപ്പൊടി -അര കിലോ
ജീരകം -അര സ്പൂണ്‍
ഉപ്പ് -1 നുള്ള്
വെള്ളം -പാകത്തിന്
2.തേങ്ങ ചിരകിയത് -അര മുറി
ചക്കര -100 ഗ്രാം
ഏലക്ക -2 എണ്ണം

തയ്യാറാക്കുന്ന വിധം

അരിപ്പൊടിയില്‍ ജീരകം പൊടിച്ചു ചേര്‍ത്ത് ഉപ്പും വെള്ളവും ഒഴിച്ച് റൊട്ടിപ്പരുവത്തില്‍ നനച്ച് ഇടത്തരം
ഉരുളകളാക്കിവെയ്ക്കുക.തേങ്ങ ചിരകിയതില്‍ ചക്കരചീകിയതും ഏലക്ക പൊടിച്ചതും ചേര്‍ത്ത് നന്നായി തിരുമ്മിയെടുക്കുക. ഓരോ ഉരുളയിലും വിരല്‍ കൊണ്ട് കുത്തി വലിയ തുളയിട്ട്‌ ഉള്ളില്‍ ചക്കരക്കൂട്ട്‌ വെച്ച്
നന്നായി ഉരുട്ടി തുള അടച്ച് എടുക്കുക.ഇത് ഇഡ്ഡലിത്തട്ടില്‍ വെച്ച് ആവിയില്‍ പുഴുങ്ങിയെടുക്കുക.

No comments:

Post a Comment