കക്കയിറച്ചി വറുത്തത്
ചേരുവകള്‍
- കക്കയിറച്ചി -കാല് കിലോ
- ചുവന്നുള്ളി -അര കപ്പ്
- കുരുമുളകുപൊടി -കാല് ടീസ്പൂണ്‍
- വെളുത്തുള്ളി -3 അല്ലി
- മുളകുപൊടി -1 ടീസ്പൂണ്‍
- മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
- ഉപ്പ് -പാകത്തിന്
- വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍
- കടുക് -അല്പം
- കറിവേപ്പില -4 കതിര്‍പ്പ്
കക്കയിറച്ചി വൃത്തിയാക്കി മഞ്ഞള്‍പൊടിയും ഉപ്പും അല്പം പുളിവെള്ളവും ചേര്‍ത്ത് വേവിക്കുക.ചുവന്നുള്ളി,മുളകുപൊടി,കുരുമുളകുപൊടി,വെളുത്തുള്ളി എന്നിവ അരച്ചുവെയ്ക്കുക.എണ്ണ
ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ച് കറിവേപ്പിലയും അരച്ച ചേരുവകളും ഇട്ട് വഴറ്റുക.വേവിച്ച കക്കയിറച്ചിയും
ഇട്ട് നന്നായി ഉലര്‍ത്തിയെടുക്കുക.
No comments:
Post a Comment