Wednesday, September 9, 2009

കോവയ്ക്ക തോരന്‍

കോവയ്ക്ക തോരന്‍

ചേരുവകള്‍

1.കോവയ്ക്ക -250 ഗ്രാം
2.ചെറിയ ഉള്ളി -100 ഗ്രാം
3. തേങ്ങ -അര മുറി
മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി -2 അല്ലി
ജീരകം -കാല്‍ ടീസ്പൂണ്‍
പച്ചമുളക് -5
4.വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
വറ്റല്‍മുളക് -2
കറിവേപ്പില -4 കതിര്‍പ്പ്
5. ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

കോവയ്ക്കയും ഉള്ളിയും ചെറുതായി അരിഞ്ഞു വെയ്ക്കുക.രണ്ടാമത്തെ ചേരുവകള്‍ ചതച്ചെടുക്കുക.എണ്ണ
ചൂടാകുമ്പോള്‍ കടുക് താളിച്ച്‌ അതില്‍ അരിഞ്ഞു വെച്ച ചേരുവകള്‍ ഉപ്പും ചേര്‍ത്തിളക്കി നടുവില്‍ ചതച്ചുവെച്ച കൂട്ടും വെച്ച് മൂടി ആവിയില്‍ വേവിക്കുക.വെന്തശേഷം നന്നായി വഴറ്റി എടുക്കുക.

No comments:

Post a Comment