Tuesday, November 10, 2009

ഇഡ്ഡലി

ഇഡ്ഡലി

പച്ചരി -500 ഗ്രാം
ഉഴുന്ന് -100 ഗ്രാം
ഉപ്പ്,വെള്ളം -പാകത്തിന്

തയ്യാറാക്കുന്ന വിധം

ഉഴുന്നും പച്ചരിയും വൃത്തിയായി കഴുകി വെള്ളത്തില്‍ കുതിരാന്‍ വെയ്ക്കുക.ഏകദേശം 8 മണിക്കൂര്‍ കഴിഞ്ഞ് ഇത് വെള്ളത്തില്‍ നിന്നൂറ്റിയെടുത്ത് അരയ്ക്കുക.ഇഡ്ഡലി ഉണ്ടാക്കുന്നതിന്റെ തലേന്ന് രാത്രി അരച്ചു വെയ്ക്കുന്നതാണ് നല്ലത്.ഉണ്ടെങ്കില്‍ ഒരു കപ്പ് ചോറും ഇതോടൊപ്പം അരയ്ക്കുക.ആവശ്യത്തിന് വെള്ളം ചേര്‍ത്തിളക്കി മാവ് പുളിക്കാന്‍ വെയ്ക്കുക.പിറ്റേന്ന് രാവിലെ ഉപ്പും ചേര്‍ത്ത് മാവ് ഇഡ്ഡലിത്തട്ടില്‍ കോരിയൊഴിച്ച് ആവിയില്‍ വേവിച്ചെടുക്കുക.

No comments:

Post a Comment