Tuesday, November 10, 2009

പുട്ട്

പുട്ട്

അരിപ്പൊടി -അര കിലോ
തേങ്ങ -1 മുറി
വെള്ളം,ഉപ്പ് -പാകത്തിന്

തയ്യാറാക്കുന്ന വിധം

ഒരു വലിയ പാത്രത്തില്‍ അല്പം വെള്ളത്തില്‍ ഉപ്പ് കലക്കുക.ഇതിലേയ്ക്ക് അരിപ്പൊടി ചേര്‍ത്ത് നന്നായി തേച്ചുകുഴയ്ക്കുക.ഇടയ്ക്കിടെ കുറേശ്ശെ വെള്ളം ചേര്‍ക്കാം.പൊടി അധികം കുഴഞ്ഞു പോകരുത്.ആവശ്യത്തിന്
മാത്രം വെള്ളം ചേര്‍ക്കുക.പുട്ടുകുടത്തില്‍ കുറച്ചു വെള്ളം തിളപ്പിക്കുക.വെള്ളം തിളച്ചു തുടങ്ങുമ്പോള്‍ പുട്ടുകുറ്റിയില്‍ ചില്ലിട്ട് അല്പം തേങ്ങ മീതെ അരിപ്പൊടി വീണ്ടും തേങ്ങ വീണ്ടും പൊടി എന്നീ ക്രമത്തില്‍
നിറച്ച് ആവിയില്‍ വേവിച്ചെടുക്കുക.

No comments:

Post a Comment