Tuesday, November 10, 2009

കപ്പപ്പുഴുക്ക്

കപ്പപ്പുഴുക്ക്

  1. കപ്പ -1 കിലോ
  2. തേങ്ങ -1
  3. ജീരകം -1 ടീസ്പൂണ്‍
  4. പച്ചമുളക് -2 എണ്ണം
  5. ചെറിയ ഉള്ളി -3 എണ്ണം
  6. വെളുത്തുള്ളി -3 അല്ലി
  7. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  8. എണ്ണ -1 ടേബിള്‍സ്പൂണ്‍
  9. കറിവേപ്പില,ഉപ്പ് -പാകത്തിന്
തയ്യാറാക്കുന്ന വിധം

കപ്പ ചെറുതായി കൊത്തിയെടുത്ത് വെള്ളം ഒഴിച്ച് വേവിക്കുക.വെന്തു കുഴയാതിരിക്കാന്‍ ശ്രദ്ധിക്കണം.ശേഷം
വെള്ളം ഊറ്റിക്കളയുക.

ഇതില്‍ പാകത്തിന് ഉപ്പ്,മഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്ത് അടുപ്പത്ത് വെച്ച് ചെറുതീയില്‍ വേവിക്കുക.തേങ്ങ
ചിരകി ജീരകം,പച്ചമുളക്,ഉള്ളി,വെളുത്തുള്ളി ഇവ ചേര്‍ത്ത് നന്നായി അരച്ചെടുത്ത് കപ്പയില്‍ ചേര്‍ത്ത്,തിളയ്ക്കുമ്പോള്‍ വേപ്പിലയും എണ്ണയും ചേര്‍ത്തിളക്കി ഇറക്കിവെയ്ക്കുക.

No comments:

Post a Comment