തൈര്‍ സാദം
ചേരുവകള്‍
- പച്ചരി ചോറ് -2 കപ്പ്
- പുളിയില്ലാത്ത തൈര് -അര കപ്പ്
- ഉപ്പ് -പാകത്തിന്
- പച്ചമുളക് -2
- ഇഞ്ചി -1 ചെറിയ കഷണം
- വറ്റല്‍മുളക് -2
- കടുക് -അര ടീസ്പൂണ്‍
- എണ്ണ -1 ടീസ്പൂണ്‍
- കായപ്പൊടി -1 നുള്ള്
- കറിവേപ്പില -1 കതിര്‍പ്പ്
ചോറില്‍ തൈരും കായപ്പൊടിയും ഉപ്പും ചേര്‍ത്തിളക്കി വെയ്ക്കുക.എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട്
പൊട്ടിച്ച് മുളക്,ഇഞ്ചി,എന്നിവ അരിഞ്ഞതും രണ്ടായി മുറിച്ച വറ്റല്‍മുളകും കറിവേപ്പിലയും ഇട്ടു മൂപ്പിച്ച്
ചോറില്‍ ചേര്‍ത്തിളക്കുക.
No comments:
Post a Comment