മാങ്ങ പച്ചടി
ചേരുവകള്‍
- വിളഞ്ഞ മാങ്ങ -4
- തേങ്ങ തിരുമ്മിയത് -1
- വറ്റല്‍മുളക് -4
- ഉപ്പ് -പാകത്തിന്
- കടുക് -1 ടീസ്പൂണ്‍
- വെളിച്ചെണ്ണ -2 ടീസ്പൂണ്‍
- കടുക് -അര ടീസ്പൂണ്‍
- കറിവേപ്പില - 2 കതിര്‍പ്പ്
മാങ്ങ കഷണങ്ങള്‍ ആക്കി എടുക്കുക.മുളക് അരച്ചതും ഉപ്പും ചേര്‍ത്ത് മാങ്ങ വേവിക്കുക.തേങ്ങ അല്പം തരുതരുപ്പായി അരച്ചെടുക്കുക.കടുക് ചതച്ചെടുക്കുക.ഇത് കലക്കി മാങ്ങയില്‍ ഒഴിച്ച് ഇളക്കണം.തിളച്ചു തുടങ്ങുമ്പോള്‍ വാങ്ങി വെയ്ക്കുക.എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ച് മുളക് മുറിച്ചതും കറിവേപ്പിലയുമിട്ട്
മൂപ്പിച്ച് കറിയില്‍ ഒഴിക്കുക.
No comments:
Post a Comment