കപ്പ ഇറച്ചി കൂട്ട്
ചേരുവകള്‍
- കപ്പ -കാല്‍ കിലോ
- വെളുത്തുള്ളി -5 അല്ലി
- ഇറച്ചി -അര കിലോ
- സവാള -3
- ഉപ്പ് -പാകത്തിന്
- പച്ചമുളക് -4
- മല്ലിയില -ആവശ്യത്തിന്
- മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
- എണ്ണ -2 ടേബിള്‍സ്പൂണ്‍
കപ്പ തൊലി കളഞ്ഞു കഴുകിയെടുത്ത് ചെറുതായി നുറുക്കുക.കപ്പ കഷണങളില്‍ ഉപ്പ് പുരട്ടി എണ്ണയില്‍ വറുത്തെടുക്കുക.പച്ചമുളക്,മല്ലിയില,മഞ്ഞള്‍പ്പൊടി,വെളുത്തുള്ളി എന്നിവ അരച്ചെടുക്കുക.സവാള നീളത്തില്‍
കനം കുറച്ചരിയുക.എണ്ണ ചൂടാകുമ്പോള്‍ സവാളയിട്ട് വഴറ്റുക.നന്നായി വഴന്ന ശേഷം അരച്ച ചേരുവകള്‍ ഇട്ട്
ഇളക്കുക.ഇറച്ചി കഷണങളും പാകത്തിനുപ്പും ചേര്‍ത്ത് മൂടി വെച്ചു വേവിക്കുക.ഇറച്ചി വെന്ത ശേഷം
കപ്പ കഷണങളുമായി ഇളക്കി യോജിപ്പിക്കുക.മുകളില്‍ മല്ലിയില തൂവി അലങ്കരിക്കാം.
No comments:
Post a Comment