നെല്ലിക്ക കിച്ചടി
ചേരുവകള്‍
- നെല്ലിക്ക -15
- തൈര് -1 കപ്പ്
- തേങ്ങ -അര കപ്പ്
- പച്ചമുളക് -5
- വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍
- കടുക് -അര ടീസ്പൂണ്‍
- വറ്റല്‍മുളക് -3
- കറിവേപ്പില -1 കതിര്‍പ്പ്
- ഉപ്പ് -പാകത്തിന്
നെല്ലിക്ക തിളച്ച വെള്ളത്തിലിട്ട് ഒന്നു വാട്ടിയ ശേഷം കുരു കളഞ്ഞെടുക്കുക.നെല്ലിക്കയും തേങ്ങയും പച്ചമുളകും അരച്ചെടുക്കുക.പാകത്തിന് ഉപ്പും ചേര്‍ത്ത് ഈ കൂട്ട് തിളപ്പിക്കുക. തിളച്ചതിനുശേഷം തൈരൊഴിച്ചു
വാങ്ങുക.കടുക് പൊട്ടിച്ചു ഉപയോഗിക്കാം.
No comments:
Post a Comment