മുട്ട കോളിഫ്ലവര്‍
ചേരുവകള്‍
- കോഴിമുട്ട -4
- കോളിഫ്ലവര്‍ -500 ഗ്രാം
- തേങ്ങ -അരമുറി
- മുളകുപൊടി -1 ടീസ്പൂണ്‍
- മല്ലിപ്പൊടി - 4 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
- കറുവപ്പട്ട -1 കഷണം
- കുരുമുളക് -6
- ഏലക്ക -1
- ഗ്രാമ്പു -2
- പച്ചമുളക് -4
- ഉപ്പ്,വെള്ളം -പാകത്തിന്
- വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍
- കടുക് -അര ടീസ്പൂണ്‍
- കറിവേപ്പില -4 കതിര്‍പ്പ്
കോഴിമുട്ട പുഴുങ്ങി തോട് കളഞ്ഞു കഷണങ്ങള്‍ ആക്കുക.കോളിഫ്ലവര്‍ ചെറു കഷണങ്ങള്‍ ആയി അടര്‍ത്തിയെടുത്തു ചൂടു ഉപ്പുവെള്ളത്തില്‍ 10 മിനിട്ട് വെയ്ക്കുക.അതിനുശേഷം കഴുകിയെടുക്കുക.
ചീനച്ചട്ടി ചൂടാകുമ്പോള്‍ തേങ്ങയിട്ടു വറക്കുക.ഇളം ബ്രൌണ്‍ നിറമാകുമ്പോള്‍ മുളകുപൊടി ,മല്ലിപ്പൊടി,
മഞ്ഞള്‍പ്പൊടി,പട്ട,ഏലക്ക,ഗ്രാമ്പു,കുരുമുളക് എന്നിവയിട്ട് ചൂടാക്കിയെടുക്കുക.വറുത്തെടുത്ത ചേരുവകള്‍
മയത്തില്‍ അരയ്ക്കുക.കോളിഫ്ലവറില്‍ പച്ചമുളക് അരിഞ്ഞതും അരപ്പു കലക്കിയതും ഉപ്പും ചേര്‍ത്തു വേവിക്കുക.കഷണങ്ങള്‍ വെന്ത് ചാറ് കുറുകുമ്പോള്‍ മുട്ട കഷണങ്ങള്‍ ആക്കിയതും ചേര്‍ത്തു വാങ്ങുക.എണ്ണ
ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക.കറിവേപ്പിലയുമിട്ട് മൂപ്പിച്ച് കറിയില്‍ ഇടുക.
No comments:
Post a Comment