ഉപ്പുമാങ്ങ കിച്ചടി
ചേരുവകള്‍
- ഉപ്പുമാങ്ങ -2 എണ്ണം
- തേങ്ങ തിരുമ്മിയത് -1 കപ്പ്
- തൈര് -1 കപ്പ്
- പച്ചമുളക് -3 എണ്ണം
- വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍
- വറ്റല്‍മുളക് -2 എണ്ണം
- ജീരകം -1 നുള്ള്
- കടുക് - അര ടീസ്പൂണ്‍
- കറിവേപ്പില - 1 കതിര്‍പ്പ്
അണ്ടി കളഞ്ഞ ഉപ്പുമാങ്ങ,തേങ്ങ തിരുംമിയതും പച്ചമുളകും ജീരകവും ചേര്‍ത്ത് അരയ്ക്കുക.ഇതില്‍ അല്പം
കടുക് ചതച്ചതും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കലക്കി വെയ്ക്കുക.ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍
മുളക്,കടുക്,കറിവേപ്പില ഇവയിട്ടു മൂപ്പിച്ച് മാങ്ങാക്കൂട്ടില്‍ ചേര്‍ക്കുക.നല്ലപോലെ ഉടച്ച തൈരും ചേര്‍ത്ത് ഇളക്കി തണുക്കുമ്പോള്‍ ഉപയോഗിക്കാം.
No comments:
Post a Comment