മരച്ചീനി പുണ്ടിങ്
ചേരുവകള്‍
- മരച്ചീനി -കാല് കിലോ
- പാല് -ഒന്നര കപ്പ്
- പഞ്ചസാര - 1 കപ്പ്
- മുട്ട - 2
- അണ്ടിപ്പരിപ്പ് - 10
- ഉണക്കമുന്തിരി - 10
- മൈദ - 2 ടേബിള്‍സ്പൂണ്‍
- റോസ് എസന്‍സ് -3 തുള്ളി
- ബേക്കിങ്ങ് പൌഡര്‍ -1 നുള്ള്
മരച്ചീനി തൊലി കളഞ്ഞ് അരിഞ്ഞശേഷം കഴുകിയെടുക്കുക.പിന്നിട് വേവിച്ച് ഉടച്ചെടുക്കുക.മുട്ട അടിച്ച് പതപ്പിക്കുക.പാലും പഞ്ചസാരയും മുട്ടയില്‍ ചേര്‍ത്ത് കലക്കുക.മൈദയും ബേക്കിങ്ങ് പൌഡറും അരിച്ചെടുത്ത്
വേവിച്ച ചീനിയില്‍ ചേര്‍ക്കണം.ഇതിലേയ്ക്ക് മുട്ടമിശ്രിതം കുറേശ്ശെ കുറേശ്ശെ ഒഴിച്ച് ഇളക്കണം.റോസ്
എസ്സന്‍സ്,അല്പം മഞ്ഞകളര്‍,അണ്ടിപ്പരിപ്പ്,മുന്തിരിങ്ങ എന്നിവ ചേര്‍ക്കണം.അല്പം പഞ്ചസാര കരിച്ച്
കുഴിയുള്ള ഒരു പാത്രത്തിലാക്കിയശേഷം മരച്ചീനിക്കൂട്ട് അതിന് മുകളില്‍ ഒഴിക്കുക.ഇത് ആവിയില്‍ വേവിച്ചെടുക്കുക.തണുത്തശേഷം മറ്റൊരു പാത്രത്തിലേയ്ക്ക് കുടഞ്ഞ് ഇടുക.
No comments:
Post a Comment