കോളിഫ്ലവര്‍ കുറുമ
ചേരുവകള്‍
- കോളിഫ്ലവര്‍ -250 ഗ്രാം
- സവാള -1
- കാരറ്റ് -2
- പച്ചമുളക് -3
- ഇഞ്ചി -1 ചെറിയ കഷണം
- മുളകുപൊടി -ഒന്നര ടീസ്പൂണ്‍
- മല്ലിപ്പൊടി -2 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
- കുറുകിയ തേങ്ങാപ്പാല്‍ -1 കപ്പ്
- ഉപ്പ് -പാകത്തിന്
- വെള്ളം -1 കപ്പ്
- വെളിച്ചെണ്ണ -3 ടീസ്പൂണ്‍
- കറിവേപ്പില -2 കതിര്‍പ്പ്
വൃത്തിയാക്കിയ കോളിഫ്ലവര്‍ ചെറു കഷണങ്ങള്‍ ആയി അടര്‍ത്തിയെടുക്കുക.സവാള ചെറുതായി അരിയുക.
ഇഞ്ചിയും പച്ചമുളകും അരിഞ്ഞു വെയ്ക്കുക.കാരറ്റ് കഷണങ്ങള്‍ ആക്കുക.എണ്ണ ചൂടാകുമ്പോള്‍ സവാള വഴറ്റുക.ബ്രൌണ്‍ നിറമാകുമ്പോള്‍ കോളിഫ്ലവര്‍,കാരറ്റ്,ഇഞ്ചി,പച്ചമുളക്,മുളകുപൊടി,മഞ്ഞള്‍പ്പൊടി,മല്ലിപ്പൊടി എന്നിവ ചേര്‍ത്തിളക്കി പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കണം.വെന്ത ശേഷം തേങ്ങാപ്പാല്‍ ചേര്‍ത്ത് തിളയ്ക്കുമ്പോള്‍
കറിവേപ്പില ചേര്‍ത്ത് വാങ്ങുക.
No comments:
Post a Comment