വെണ്ടയ്ക്കാക്കറി
ചേരുവകള്‍
- വെണ്ടയ്ക്ക -കാല് കിലോ
- തേങ്ങ ചിരകിയത് -ഒന്നര കപ്പ്
- പച്ചമുളക് -4
- മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
- സവാള -200 ഗ്രാം
- കടുക് -കാല് ടീസ്പൂണ്‍
- വെളിച്ചെണ്ണ -3 ടേബിള്‍സ്പൂണ്‍
- കറിവേപ്പില -2 കതിര്‍പ്പ്
- തൈര് -2 ടേബിള്‍സ്പൂണ്‍
- ഉണക്കമുളക് -2
- ഉപ്പ് -പാകത്തിന്
വെണ്ടയ്ക്കയും സവാളയും അരിഞ്ഞു വെയ്ക്കുക.തേങ്ങ ചിരകിയതും മഞ്ഞള്‍ പ്പൊടിയും പച്ചമുളകും
ചേര്‍ത്ത് അവിയലിന്റെ പരുവത്തില്‍ അരച്ചെടുക്കുക.ചീനച്ചട്ടി അടുപ്പില്‍ വെച്ചു എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍
കടുകിട്ട് പൊട്ടിക്കുക.പിന്നിട് ഉണക്കമുളകും കറിവേപ്പിലയും ചേര്‍ക്കുക.ഇതില്‍ അരിഞ്ഞു വെച്ച വെണ്ടയ്ക്കയും സവാളയും ഉപ്പ് ചേര്‍ത്ത് വഴറ്റുക.അല്പം വെള്ളത്തില്‍ ചാലിച്ച അരപ്പ് കഷണങളില്‍ ചേര്‍ത്ത്
വെന്തു കുറുകി തുടങ്ങുമ്പോള്‍ തൈര് ചേര്‍ത്തിളക്കി അടുപ്പില്‍ നിന്ന് ഇറക്കുക.
No comments:
Post a Comment