മുട്ട ഉലര്‍ത്തിയത്
ചേരുവകള്‍
- മുട്ട -4
- സവാള അരിഞ്ഞത് -2
- തക്കാളി അരിഞ്ഞത് -2
- മുളക് അരിഞ്ഞത് -4
- ഉപ്പ് -പാകത്തിന്
- മഞ്ഞള്‍പ്പൊടി -1 നുള്ള്
- വെളിച്ചെണ്ണ -1/2 ടേബിള്‍ സ്പൂണ്‍
- കടുക് -1/2 ടീസ്പൂണ്‍
- കറിവേപ്പില -4 കതിര്‍പ്പ്
ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക.സവാള ചെറുതായി അരിഞ്ഞതും തക്കാളി അരിഞ്ഞതും
കറിവേപ്പിലയും പച്ചമുളകും വട്ടത്തിലരിഞ്ഞതും ചേര്‍ത്ത് വഴറ്റുക.ഇതിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിച്ച് ഉപ്പും
മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക.കട്ടകെട്ടാതെ നല്ലവണ്ണം ചിക്കി പൊരിച്ചു എടുക്കുക.അല്പം
തേങ്ങയും വേണമെങ്കില്‍ ചേര്‍ക്കാം.
No comments:
Post a Comment