മസാല വെണ്ടയ്ക്ക
ചേരുവകള്‍
- പിഞ്ചു വെണ്ടയ്ക്ക -കാല്‍ കിലോ
- വറ്റല്‍മുളക് -5
- പെരുംജീരകം -1 ടീസ്പൂണ്‍
- ഉലുവ -1 ടീസ്പൂണ്‍
- മല്ലി -2 ടേബിള്‍സ്പൂണ്‍
- പുളി - 1 ചെറു നാരങ്ങാ വലിപ്പത്തില്‍
- ഉപ്പ് -പാകത്തിന്
വെണ്ടയ്ക്ക കഴുകി കത്തികൊണ്ട് ചീന്തി വെയ്ക്കുക.അഗ്രഭാഗങ്ങള്‍ വേര്‍പെട്ടുപോകരുത്.മുളക്,മല്ലി,
പെരുംജീരകം,ഉലുവ എന്നിവ ചൂടാക്കിയ ശേഷം അരച്ചെടുക്കുക.പുളിയും അരയ്ക്കണം.
കുറച്ച് എണ്ണ അടുപ്പില്‍ വെച്ചു ചൂടായാല്‍ വെണ്ടയ്ക്ക അതിലിട്ട് ഇളക്കുക.ഒന്നു വാടിയ ശേഷം മസാല
അരച്ചതും ഉപ്പും അല്പം വെള്ളവും ചേര്‍ത്ത് അടച്ചുവെച്ചു വേവിക്കുക.അലപസമയം കഴിഞ്ഞ് മസാലക്കൂട്ട്
കഷണങ്ങളില്‍ പുരണ്ടിരിയ്ക്കുന്ന അവസരത്തില്‍ വാങ്ങി വെച്ചു ചൂടോടെ ഉപയോഗിക്കാം.
No comments:
Post a Comment