എഗ്ഗ്-പൊട്ടറ്റോ ഫ്രൈ
ചേരുവകള്‍
1.മുട്ട -4
2.ഉരുളകിഴങ്ങ് -3
3.മുളകുപൊടി -2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
മസാലപ്പൊടി -അര ടീസ്പൂണ്‍
മല്ലിപ്പൊടി -2 ടീസ്പൂണ്‍
4. ഉപ്പ് -പാകത്തിന്
5. സവാള -2
6. വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍
7. കടുക് -അര ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
പൊടികള്‍ എല്ലാം അല്പം വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുക.മുട്ട പുഴുങ്ങി തോട് കളഞ്ഞു നാലായി കഷണിക്കുക.ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞു കഷണങ്ങള്‍ ആക്കുക.സവാള നീളത്തില്‍ അരിയുക.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ചശേഷം സവാള വഴറ്റുക.കുതിര്‍ത്ത് വെച്ച പൊടികളും
ചേര്‍ത്ത് വഴറ്റിയശേഷം കാല്‍ കപ്പ് വെള്ളമൊഴിച്ച് തിളപ്പിക്കുക.തിളച്ചശേഷം മുട്ട കഷണങളും ഉരുളകിഴങ്ങും
ഉപ്പും ചേര്‍ത്ത് ഇളക്കുക.അരപ്പ് കഷണങളില്‍ പുരണ്ടിരിയ്ക്കുമ്പോള്‍ വാങ്ങി വെച്ചു ഉപയോഗിക്കാം.
No comments:
Post a Comment