കൂര്‍ക്ക മുളകൂഷ്യം
ചേരുവകള്‍
1.കൂര്‍ക്ക -500 ഗ്രാം
2.ഉപ്പ് -പാകത്തിന്
3.മഞ്ഞള്‍പ്പൊടി -1 നുള്ള്
4.തേങ്ങ -1 മുറി
വറ്റല്‍മുളക് -2
ജീരകം -1 ടീസ്പൂണ്‍
5.വെളിച്ചെണ്ണ -2 ടീസ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
കൂര്‍ക്ക തൊലി കളഞ്ഞ് കഴുകി ചെറിയ കഷണങ്ങള്‍ ആയി അരിയുക.മഞ്ഞള്‍പ്പൊടിയും ഉപ്പും പാകത്തിന്
വെള്ളവും ചേര്‍ത്ത് കഷണങ്ങള്‍ വേവിക്കുക.വെന്തശേഷം വെള്ളം ഊറ്റിക്കളയുക.തേങ്ങ,ജീരകം,മുളക് എന്നിവ
നന്നായി അരച്ച് വേവിച്ച കഷണങളില്‍ ഒഴിച്ച് തിളപ്പിക്കുക.കടുക് താളിച്ച് ഉപയോഗിക്കാം.
തുവരപ്പരിപ്പ് വേവിച്ച് ചേര്‍ത്താല്‍ കറി കുറേകൂടി രുചികരമാകും.
No comments:
Post a Comment