തൈര് പച്ചടി
ചേരുവകള്‍
- നല്ല കട്ടത്തൈര് -1 കപ്പ്
- സവാള -1
- പച്ചമുളക് -3
- ഉപ്പ് -പാകത്തിന്
- കറിവേപ്പില -1 കതിര്‍പ്പ്
- ഇഞ്ചി -1 കഷണം
സവാള കനം കുറച്ച് അരിയുക.പച്ചമുളക് വട്ടത്തില്‍ അരിയുക.ഇഞ്ചി പൊടിയായി അരിയുക.തൈര് നന്നായി
ഉടച്ച് അരഞ്ഞ ചേരുവകളും പാകത്തിന് ഉപ്പും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കി ഉപയോഗിക്കാം.
No comments:
Post a Comment