ബീട്രൂട്ട് ചട്നി
ചേരുവകള്‍
ബീട്രൂട്ട് -2 എണ്ണം
തേങ്ങ ചിരകിയത് -1 കപ്പ്
ഉണക്കമുളക് -7 എണ്ണം
ചുവന്നുള്ളി -10 എണ്ണം
കടല -3 ടേബിള്‍സ്പൂണ്‍
കറിവേപ്പില -4 കതിര്‍പ്പ്
ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം
ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ ബീട്രൂട്ട് ചെറിയ കഷണങ്ങള്‍ ആക്കി വഴറ്റുക..പകുതി മൂപ്പാകുമ്പോള്
മുളകും ഉള്ളിയും ഒപ്പമിട്ട് വഴറ്റണം.നല്ലപോലെ മൂക്കുമ്പോള്‍ തേങ്ങ ചിരകിയതും കറിവേപ്പിലയുമിട്ട് വഴറ്റണം.
മൂക്കുമ്പോള്‍ വാങ്ങി വെച്ചു പാകത്തിന് ഉപ്പും ചേര്‍ത്തു അരച്ചെടുക്കുക.
No comments:
Post a Comment