വെണ്ടയ്ക്ക പച്ചടി
ചേരുവകള്‍
- വെണ്ടയ്ക്ക -250 ഗ്രാം
- തേങ്ങ -1 മുറി
- പച്ചമുളക് -5
- ഉപ്പ് -പാകത്തിന്
- മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
- പുളി -അല്പം
- വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍
- കടുക് -1 ടീസ്പൂണ്‍
- വറ്റല്‍മുളക് -3
- കറിവേപ്പില -1 കതിര്‍പ്പ്
വെണ്ടയ്ക്ക കഴുകി ചെറുതായി അരിയുക.ഇതില്‍ മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് പുളി പിഴിഞ്ഞ
വെള്ളവും ഒഴിച്ച് തിളപ്പിക്കുക.തേങ്ങയും പച്ചമുളകും അരച്ച് കലക്കിയതും വെണ്ടയ്ക്കയില്‍ ഒഴിക്കുക.തിളയ്ക്കുമ്പോള്‍ കടുക് താളിച്ച് ഉപയോഗിക്കാം.
No comments:
Post a Comment