മത്തങ്ങ പച്ചടി
ചേരുവകള്‍
- മത്തങ്ങ -1 കഷണം
- തേങ്ങ തിരുമ്മിയത് -അര മുറി
- പച്ചമുളക് -4
- തൈര് -1 കപ്പ്
- മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
- വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍
- വറ്റല്‍മുളക് -2
- കടുക് -അര ടീസ്പൂണ്‍
- കറിവേപ്പില -2 കതിര്‍പ്പ്
- ഉപ്പ് -പാകത്തിന്
മത്തങ്ങ വൃത്തിയാക്കി ചെറിയ കഷണങ്ങള്‍ ആക്കുക.മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്തു വേവിക്കുക.പച്ചമുളക് അരിഞ്ഞതും ഇടുക.തേങ്ങ മയത്തില്‍ അരച്ചെടുക്കുക.ഈ അരപ്പ് തൈരില്‍ കലക്കി വെന്ത
കഷണങളില്‍ ഒഴിച്ച് തിളപ്പിക്കുക.തിളച്ചതിനുശേഷം കടുക് വറുത്തിട്ട് ഉപയോഗിക്കാം.
No comments:
Post a Comment