മാങ്ങാ രസം
ചേരുവകള്‍
- പുളിയുള്ള മാങ്ങയുടെ ചാറ് -2 കപ്പ്
- തേങ്ങ ചിരകിയത് -അര കപ്പ്
- ജീരകം -2 നുള്ള്
- മുളകരി -കാല്‍ ടീസ്പൂണ്‍
- കുരുമുളകരി പൊടിച്ചത് -അര ടീസ്പൂണ്‍
- വെളുത്തുള്ളി -5 അല്ലി
- വറ്റല്‍മുളക് -2
- പച്ചമുളക് -3
- ഉപ്പ്,കറിവേപ്പില -പാകത്തിന്
തേങ്ങ,വറ്റല്‍ മുളകിന്റെ അരി ,ജീരകം എന്നിവ അരയ്ക്കുക.അതില്‍ ചതച്ച കുരുമുളക്,വെളുത്തുള്ളി,വറ്റല്‍മുളക്, കീറിയ പച്ചമുളക് എന്നീ ചേരുവകള്‍ ഇട്ട് മാങ്ങാ ചാറുമൊഴിച്ചു ഉപ്പും
ചേര്‍ത്ത് തിളപ്പിക്കുക.അല്പം വെളിച്ചെണ്ണ ചീനച്ചട്ടിയില്‍ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടുമ്പോള്‍ കറിവേപ്പിലയും ഇട്ട് മൂപ്പിച്ച് കറിയില്‍ ഒഴിച്ച് ഇളക്കി വാങ്ങുക.
No comments:
Post a Comment