ദാല്‍ മസാല
ചേരുവകള്‍
- തുവരപ്പരിപ്പ് -1 കപ്പ്
- തക്കാളി -3 കപ്പ്
- കടുക് -കാല് ടീസ്പൂണ്‍
- വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍
- പച്ചമുളക് -8
- മഞ്ഞള്‍പ്പൊടി -കാല് ടീസ്പൂണ്‍
- ജീരകം -അരയ്ക്കാല് ടീസ്പൂണ്‍
- ഉപ്പ് -പാകത്തിന്
പാകം ചെയുന്ന വിധം
പരിപ്പ് കഴുകിയെടുത്ത് വെള്ളം ചേര്‍ത്ത് വേവിക്കുക.വെന്തശേഷം നന്നായി ഉടച്ചെടുക്കുക.പച്ചമുളക് കീറിയതും മഞ്ഞള്‍പ്പൊടിയും തക്കാളി കഷണങളും ഉപ്പും ചേര്‍ത്ത് പരിപ്പ് തിളപ്പിക്കുക.നന്നായി വെന്തശേഷം
വാങ്ങുക.ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് അതില്‍ കടുകും ജീരകവും ഇട്ട് വറുത്ത് കറിയില്‍ ഒഴിക്കുക.മല്ലിയില
അരിഞ്ഞതും ഇട്ട് ചോറിനൊപ്പം ഉപയോഗിക്കാം.
No comments:
Post a Comment