മുതിര രസം
ചേരുവകള്‍
1.മുതിര -അര കപ്പ്
2.കുരുമുളകുപൊടി -1 ടീസ്പൂണ്‍
മുളകുപൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി -കാല് ടീസ്പൂണ്‍
മല്ലിപ്പൊടി -അര ടീസ്പൂണ്‍
ജീരകപ്പൊടി -അര ടീസ്പൂണ്‍
പുളി -ചെറു നാരങ്ങാവലിപ്പം
വെളുത്തുള്ളി ചതച്ചത് -6 അല്ലിയുടെത്
ഉപ്പ് -പാകത്തിന്
3.എണ്ണ -എണ്ണ ടീസ്പൂണ്‍
4. കടുക് -അര ടീസ്പൂണ്‍
കറിവേപ്പില -1 കതിര്‍പ്പ്
പാകം ചെയ്യുന്ന വിധം
മുതിര വെള്ളമൊഴിച്ച് വേവിക്കുക.മുതിര വെന്ത വെള്ളത്തില്‍ രണ്ടാമത്തെ ചേരുവകള്‍ എല്ലാം ചേര്‍ത്ത്
തിളപ്പിക്കുക.തിളച്ച ശേഷം വാങ്ങുക .ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക.കറിവേപ്പില യുമിട്ട് മൂപ്പിച്ച് കറിയില്‍ ഒഴിക്കുക.
No comments:
Post a Comment