ശര്‍ക്കര വരട്ടി
ഏത്തയ്ക്ക -1
ശര്‍ക്കര -കാല് കിലോ
ഏലക്കാപ്പൊടി -2 ടീസ്പൂണ്‍
ജീരകപ്പൊടി -അര ടീസ്പൂണ്‍
വെളിച്ചെണ്ണ - കാല് കിലോ
പാകം ചെയ്യുന്ന വിധം
ഏത്തയ്ക്കാ ചെറു കഷണങ്ങള്‍ ആയി വെള്ളത്തില്‍ അരിഞ്ഞിടുക.ശര്‍ക്കര പാനി കാച്ചി അഴുക്ക് നീക്കം
ചെയ്ത് വെയ്ക്കുക.ഏലയ്ക്ക ,ജീരകം ഇവ ചേര്‍ക്കുക.എണ്ണ ചൂടാകുമ്പോള്‍ അരിഞ്ഞുവെച്ച കായ് കഷ്ണങള്
വറുത്തു കോരി ശര്‍ക്കര പാനിയിലിട്ടു ഇളക്കുക.പിന്നിട് കോരിയെടുത്ത് ഒരു മുറത്തില്‍ കടലാസ് വിരിച്ചു
അതില്‍ പരത്തി ഇട്ട് ഉണങ്ങാന്‍ വെയ്ക്കുക.ഉണങ്ങുമ്പോള്‍ ടിന്നിലാക്കി അടയ്ക്കാം.
No comments:
Post a Comment