പൊരിച്ച കുഴമ്പ്
ചേരുവകള്‍
- വന്‍പയര്‍ -500 ഗ്രാം
- ചേന -100 ഗ്രാം
- നേന്ത്രക്കായ് -1
- മഞ്ഞള്‍പ്പൊടി -1 നുള്ള്
- കുരുമുളകുപൊടി -അര ടീസ്പൂണ്‍
- കായപ്പൊടി -1 നുള്ള്
- മുളകുപൊടി -1 ടീസ്പൂണ്‍
- എണ്ണ -2 ടേബിള്‍ സ്പൂണ്‍
- ഉപ്പ് -പാകത്തിന്
- കടുക് -1 ടീസ്പൂണ്‍
- തേങ്ങ ചിരകിയത് -1 കപ്പ്
- കറിവേപ്പില -2 കതിര്‍പ്പ്
- പുളി -ചെറു നാരങ്ങാ വലിപ്പം
വന്‍പയര്‍ മൂന്നു മണിക്കൂര്‍ കുതിര്‍ത്തു വെയ്ക്കണം.ചേനയും കായയും ചെറു കഷണങ്ങള്‍ ആക്കുക.ഈ
കഷണങളും പയറും ഉപ്പും മഞ്ഞള്‍ പ്പൊടിയും ചേര്‍ത്ത് വെള്ളമൊഴിച്ച് വേവിക്കുക. പുളി വെള്ളത്തില്‍ വെന്ത
കഷണങ്ങള്‍ ചേര്‍ത്ത് തിളപ്പിക്കുക.ഇതില്‍ കുരുമുളകുപൊടി,മുളകുപൊടി,കായപൊടി എന്നിവയും ചേര്‍ത്ത്
തിളപ്പിച്ച് വാങ്ങുക.എണ്ണ ചൂടാകുമ്പോള്‍ കടുക്,തേങ്ങ,കറിവേപ്പില എന്നിവ മൂപ്പിച്ച് കറിയില്‍ ചേര്‍ക്കുക.
No comments:
Post a Comment