ചേമ്പ് രസം
ചേരുവകള്‍
- ചേമ്പ് -250 ഗ്രാം
- തുവരപ്പരിപ്പ് -കാല് കപ്പ്
- മുളകുപൊടി -അര ടീസ്പൂണ്‍
- കുരുമുളകുപൊടി -1 ടീസ്പൂണ്‍
- മല്ലിപ്പൊടി -1 ടീസ്പൂണ്‍
- ജീരകപ്പൊടി - 1 ടീസ്പൂണ്‍
- എണ്ണ -2 ടീസ്പൂണ്‍
- കായപ്പൊടി -അര ടീസ്പൂണ്‍
- കടുക് -അര ടീസ്പൂണ്‍
- ഉപ്പ് -പാകത്തിന്
- കറിവേപ്പില -1 കതിര്‍പ്പ്
- മല്ലിയില അരിഞ്ഞത് -1 ടേബിള്‍സ്പൂണ്‍
- പുളി -ആവശ്യത്തിന്
- മഞ്ഞള്‍പ്പൊടി -കാല് ടീസ്പൂണ്‍
ചേമ്പ് പുഴുങ്ങി തൊലി കളഞ്ഞ ശേഷം പൊടിച്ചെടുക്കുക.പരിപ്പും മഞ്ഞള്‍പ്പൊടിയും വെള്ളം ഒഴിച്ച് തിളപ്പിക്കുക.പരിപ്പ് നന്നായി വെന്തശേഷം വെള്ളം ഊറ്റി എടുക്കുക.ഈ വെള്ളത്തില്‍ പുളി പിഴിഞ്ഞു ഒഴിക്കുക.
മുളകുപ്പൊടി,കുരുമുളകുപ്പൊടി,മല്ലിപ്പൊടി,കായപ്പൊടി,ജീരകപ്പൊടി എന്നിവയും ചേമ്പ് പൊടിച്ചതും ചേര്‍ത്തിളക്കി തിളപ്പിക്കുക.ഉപ്പും ചേര്‍ക്കണം.നന്നായി തിളച്ച ശേഷം ഇറക്കി വെയ്ക്കുക.ചീനച്ചട്ടിയില്‍
എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ച ശേഷം രണ്ടായി മുറിച്ച വറ്റല്‍മുളകും കറിവേപ്പിലയുമിട്ട്
മൂപ്പിച്ച് കരിയില്‍ ഒഴിക്കുക.
No comments:
Post a Comment