വെളുത്തുള്ളി രസം
ചേരുവകള്‍
1.തൊലി കളഞ്ഞ
വെളുത്തുള്ളി അല്ലി -മുക്കാല്‍ കപ്പ്
2.കുരുമുളകുപൊടി -1 ടീസ്പൂണ്‍
3. മുളകുപൊടി -അര ടീസ്പൂണ്‍
4. ജീരകം പൊടിച്ചത് -അര ടീസ്പൂണ്‍
5. തക്കാളി -2
6.കായപ്പൊടി -അര ടീസ്പൂണ്‍
7.മല്ലിപ്പൊടി -1 ടീസ്പൂണ്‍
8.മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
9.വെളിച്ചെണ്ണ -1 ടീസ്പൂണ്‍
10.കടുക് -കാല്‍ ടീസ്പൂണ്‍
11.കറിവേപ്പില -1 കതിര്‍പ്പ്
12.ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം
വെളുത്തുള്ളി അല്ലി അപ്പ ചെമ്പില്‍വെച്ചു ആവിയില്‍ വേവിക്കുക.തക്കാളി കഷണങ്ങള്‍ ആക്കിയതും വെള്ളവും കായപ്പൊടിയും ഒരു പാത്രത്തില്‍ എടുത്തു തിളപ്പിക്കുക.മഞ്ഞള്‍പ്പൊടി,മുളകുപൊടി,മല്ലിപ്പൊടി,
ജീരകപ്പൊടി,ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി തിളപ്പിക്കുക.എണ്ണയില്‍ കടുകിട്ട് പൊട്ടുമ്പോള്‍ കറിവേപ്പില ഇടുക.
വേവിച്ചുവെച്ച വെളുത്തുള്ളിയും ഇട്ടിളക്കി തിളപ്പിച്ചുവെച്ച ചേരുവയും ഒഴിച്ച് മല്ലിയില ചേര്‍ത്ത് വാങ്ങുക.
No comments:
Post a Comment