താള് പുളിങ്കറി
ചേരുവകള്‍
ചേമ്പിന്റെ തണ്ട് കനം
കുറഞ്ഞത് -10
തേങ്ങ ചിരകിയത് -ഒന്നര മുറി
വാളന്‍പുളി -ഒരു ചെറു നാരങ്ങാവലിപ്പം
ഉപ്പ് -പാകത്തിന്
കടുക് -1 ടീസ്പൂണ്‍
കറിവേപ്പില -1 കതിര്‍പ്പ്
വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്ന വിധം
ചേമ്പിന്റെ തണ്ട് തൊലി കളഞ്ഞ് കട്ടിയായി വട്ടത്തില്‍ അരിയുക.കഷണങ്ങള്‍ വൃത്തിയായി കഴുകുക.
പുളി പിഴിഞ്ഞ വെള്ളത്തില്‍ പാകത്തിന് ഉപ്പിട്ട് കഷണങ്ങള്‍ വേവിക്കുക.ചീനച്ചട്ടിയില്‍ അല്പം എണ്ണ ഒഴിച്ച്
വറ്റല്‍മുളക്,ഉലുവ,കായം എന്നിവ വറക്കുക.വറുത്ത ചേരുവകളും തേങ്ങ ചിരകിയതും കൂടെ നല്ലപോലെ
അരയ്ക്കുക.അരപ്പ് വേവിച്ച കഷണങളില്‍ ചേര്‍ത്തിളക്കുക.വെളിച്ചെണ്ണയില്‍ കടുകും കറിവേപ്പിലയും മൂപ്പിച്ച്
കറിയില്‍ ഒഴിക്കുക.
No comments:
Post a Comment