ചേന -തുവരപ്പരിപ്പ് കറി
ചേരുവകള്‍
1.ചേന തൊലി ചെത്തി
അരിഞ്ഞത് -2 കപ്പ്
2.തുവരപ്പരിപ്പ് -1 കപ്പ്
3. പച്ചമുളക് -6
4. ഇഞ്ചി -1 കഷണം
5. പച്ചത്തക്കാളി -6
6. കായപ്പൊടി -അല്പം
7. വെള്ളം -ഒന്നര കപ്പ്
8. ഉപ്പ് -പാകത്തിന്
9. തേങ്ങ -2 ടീസ്പൂണ്‍
10. വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍
കടുക് -1 ടേബിള്‍സ്പൂണ്‍
കടലപ്പരിപ്പ് -1 ടേബിള്‍സ്പൂണ്‍
കറിവേപ്പില -2 കതിര്‍പ്പ്
പാകം ചെയ്യുന്ന വിധം
പരിപ്പ് കഴുകി വേവിച്ചു വെയ്ക്കുക.പച്ചമുളകും തക്കാളിയും ഇഞ്ചിയും ചെറുതായി അരിയുക.ചേന യോടൊപ്പം അരിഞ്ഞുവെച്ച ചേരുവകളും ഉപ്പും വെള്ളവും കായപ്പൊടിയും ചേര്‍ത്ത് വേവിക്കുക.വെന്ത
പരിപ്പ് ഉടച്ച് ചേനക്കൂട്ടില്‍ ചേര്‍ത്തിളക്കുക.എണ്ണ ചൂടാകുമ്പോള്‍ കടുക്,കടലപ്പരിപ്പ്,തേങ്ങ,കറിവേപ്പില എന്നിവ വറുത്തെടുത്തു കറിയില്‍ ചേര്‍ക്കുക.
No comments:
Post a Comment