വാഴക്കൂമ്പ് ഉലര്‍ത്തിയത്
ചേരുവകള്‍
- വാഴക്കൂമ്പ് -1
- തേങ്ങ -അര മുറി
- പച്ചമുളക് -4
- മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
- ഉപ്പ് -പാകത്തിന്
- ഗരംമസാലപ്പൊടി -1 നുള്ള്
- എണ്ണ -ആവശ്യത്തിന്
- കടുക് -അര ടീസ്പൂണ്‍
- മുളകുപ്പൊടി -1 ടീസ്പൂണ്‍
- മല്ലിപ്പൊടി -1 ടീസ്പൂണ്‍
- വെളുത്തുള്ളി -5 അല്ലി
വാഴക്കൂമ്പ് പൊടിയായി അരിയുക.അല്പം വെളിച്ചെണ്ണ കൂമ്പില്‍ തിരുമ്മി പിടിപ്പിക്കുക.ചീനച്ചട്ടിയില്‍ എണ്ണ
ഒഴിച്ച് കടുക് പൊട്ടിച്ച് അരിഞ്ഞ പച്ചമുളകും വെളുത്തുള്ളിയും എണ്ണയില്‍ വഴറ്റുക.മഞ്ഞള്‍പ്പൊടി,ഗരംമസാലപ്പൊടി,മുളകുപൊടി,മല്ലിപ്പൊടി ഇവ ചേര്‍ത്ത് മൂപ്പിക്കുക.ഉപ്പും ചേര്‍ത്ത് വാഴക്കൂമ്പും ഇട്ടിളക്കി അലപനേരം മൂടി വെച്ചു വേവിക്കുക.വെന്ത ശേഷം മൂടി മാറ്റി നന്നായി ഉലര്‍ത്തിയെടുക്കുക.
No comments:
Post a Comment