മധുരക്കറി
ചേരുവകള്‍
1.കൈതച്ചക്ക -അരഭാഗം
2.മുളകുപൊടി -അര ടീസ്പൂണ്‍
3.മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
4.കുരുമുളകുപൊടി -അര ടീസ്പൂണ്‍
5. ശര്‍ക്കര ചീകിയത് -500 ഗ്രാം
6.പുളി -50 ഗ്രാം
7. ഉപ്പ് -പാകത്തിന്
8.ഉഴുന്നുപ്പരിപ്പ് -250 ഗ്രാം
കുരുമുളക് -1 ടേബിള്‍സ്പൂണ്‍
9. വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍
കടുക് -അര ടീസ്പൂണ്‍
വറ്റല്‍മുളക് -2
കറിവേപ്പില -1 കതിര്‍പ്പ്
10. തേങ്ങാപ്പാല്‍ -അര കപ്പ്
പാകം ചെയ്യുന്ന വിധം
പൈനാപ്പിള്‍ തൊലി കളഞ്ഞ് കൊത്തിയരിയുക.പുളി പിഴിഞ്ഞെടുത്ത വെള്ളത്തില്‍ കൈതച്ചക്ക കഷണങളും
മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക.പകുതി വേവാകുമ്പോള്‍ മുളകുപൊടിയും കുരുമുളകുപൊടിയും
ശര്‍ക്കര ചീകിയതും ചേര്‍ത്ത് തിളപ്പിച്ച് വറ്റിക്കുക.ഉഴുന്ന് ചുവക്കെ വറുത്തതും കുരുമുളകും അരച്ചെടുത്ത് ഈ കൂട്ടില്‍ ചേര്‍ക്കണം.പാകത്തിന് വറ്റുമ്പോള്‍ തേങ്ങയുടെ കട്ടിപ്പാല്‍ ചേര്‍ത്തിളക്കി കുഴമ്പു രൂപത്തില്‍ ആകുമ്പോള്‍
വാങ്ങുക.എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ച് വറ്റല്‍മുളക് മുറിച്ചതും കറിവേപ്പിലയും ഇട്ട് മൂപ്പിച്ച്
കറിയില്‍ ഒഴിക്കുക.
No comments:
Post a Comment