മധുരക്കിഴങ്ങ് കറി
ചേരുവകള്‍
- മധുരക്കിഴങ്ങ് -3
- സവാള -2
- ജീരകം -അര ടീസ്പൂണ്‍
- കടുക് -അര ടീസ്പൂണ്‍
- മുളകുപൊടി -1 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി -കാല് ടീസ്പൂണ്‍
- ഉപ്പ് -പാകത്തിന്
- കറിവേപ്പില -1 കതിര്‍പ്പ്
- വെളുത്തുള്ളി -4 അല്ലി
- എണ്ണ -1 ടേബിള്‍സ്പൂണ്‍
മധുരകിഴങ്ങ് കഷണങ്ങള്‍ ആക്കുക.സവാള നീളത്തില്‍ അരിയുക.ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍
കടുകും ജീരകവും കറിവേപ്പിലയുമിട്ട് ഇളക്കുക.കടുക് പൊട്ടുമ്പോള്‍ സവാള വഴറ്റുക.ഇളം ബ്രൌണ്‍ നിറമാകുമ്പോള്‍ മധുരക്കിഴങ്ങും മഞ്ഞള്‍പ്പൊടി,മുളകുപൊടി,ഉപ്പ് ഇവ ചേര്‍ത്ത് വേകാന്‍ പാകത്തില്‍ വെള്ളമൊഴിക്കുക.വെന്തു ചാറ് കുറുകുമ്പോള്‍ ഇറക്കി വെയ്ക്കാം.
No comments:
Post a Comment