വഴുതനങാക്കറി
ചേരുവകള്‍
1.വഴുതനങ -1 കിലോ
2.സവാള -3
ഇഞ്ചി -1 കഷണം
പേരുംജീരകം -1 ടീസ്പൂണ്‍
തക്കാളി അരിഞ്ഞത് -2
മല്ലിയില അരിഞ്ഞത് -കാല്‍ കപ്പ്
ജീരകം -അര ടീസ്പൂണ്‍
പട്ട -1 ടീസ്പൂണ്‍
ഏലക്ക -3
ഗ്രാമ്പു -4
പച്ചമുളക് -3
മുളകുപൊടി -1 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
3.കടുക് -1 ടീസ്പൂണ്‍
ജീരകം -1 ടീസ്പൂണ്‍
പെരുംജീരകം -1 ടീസ്പൂണ്‍
4. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
പുളി -1 നെല്ലിക്ക വലിപ്പത്തില്‍
ഗരംമസാലപ്പൊടി -1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
രണ്ടാമത്തെ ചേരുവകളെല്ലാം നന്നായി അരച്ചെടുക്കുക.ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക്,ജീരകം,പെരുംജീരകം എന്നിവ മൂപ്പിക്കുക.അരച്ച മസാല ഓരോ വഴുതനങയുടെയും ഉള്ളില്‍ നിറച്ച്
എണ്ണയില്‍ നിരത്തുക.ബാക്കിയുള്ള അരച്ച മസാലയും പുളി പിഴിഞ്ഞതും മഞ്ഞള്‍പ്പൊടി,മുളകുപൊടി,ഉപ്പ് എന്നിവയും വഴുതനങയുടെ മുകളില്‍ തൂകുക.കുറച്ചു വെള്ളം ചേര്‍ത്തു വേവിക്കുക.വെള്ളം വറ്റി കറി കുറുകിയാല്‍ ഗരംമസാലപ്പൊടിയും മല്ലിയില അരിഞ്ഞതും ചേര്‍ത്തു വഴുതനങ ഉടയാതെ ഇളക്കി വാങ്ങി വെയ്ക്കുക.ഇത് ചപ്പാത്തി,പൂരി ഇവയോടൊപ്പം കഴിക്കാം.
No comments:
Post a Comment