കൂട്ടുകറി
ചേരുവകള്‍
1.ചേന -250 ഗ്രാം
കാരറ്റ് -200 ഗ്രാം
ഇളംകുബളങ്ങ -250 ഗ്രാം
2.കടലപ്പരിപ്പ് -250 ഗ്രാം
3. മുളകുപ്പൊടി -1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
ശര്‍ക്കര -200 ഗ്രാം
ഉപ്പ് -പാകത്തിന്
4. തേങ്ങ -1
5. ജീരകം -അര ടീസ്പൂണ്‍
6.കടുക് -1 ടീസ്പൂണ്‍
7. ഉഴുന്നുപ്പരിപ്പ് - 1 ടീസ്പൂണ്‍
8. കറിവേപ്പില,എണ്ണ -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
പച്ചക്കറികള്‍ ചെറുതായി അരിയുക.കടലപ്പരിപ്പ് വെള്ളം ചേര്‍ത്ത് വേവിക്കുക.വെന്തു വരുമ്പോള്‍ കഷണങ്ങള്‍
ഇടുക.മഞ്ഞള്‍പ്പൊടി,മുളകുപ്പൊടി,ഉപ്പ്,ശര്‍ക്കര ചീകിയത് എന്നിവ വെന്ത കഷണങളില്‍ നല്ലപോലെ ഇളക്കി
ചേര്‍ക്കുക.തേങ്ങ അരമുറി ചിരകിയതും ജീരകവും നന്നായി അരയ്ക്കുക.ബാക്കി അരമുറി തേങ്ങയും ഉഴുന്നുപ്പരിപ്പും ചുവന്ന നിറമാകുന്നതുവരെ വറുത്ത് കടുകും പൊട്ടിച്ച് കറിവേപ്പിലയും ഇടുക.ഇതിലേയ്ക്ക്
വേവിച്ചു വെച്ച കഷണങളും അരപ്പും ഇളക്കി ചേര്‍ക്കുക.
No comments:
Post a Comment