കപ്പയും മത്തിയും
ചേരുവകള്‍
- കപ്പ -1 കിലോ
- മത്തി -20
- മുളകുപൊടി -2 ടീസ്പൂണ്‍
- മല്ലിപ്പൊടി -1 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി -1 ടീസ്പൂണ്‍
- പച്ചമുളക് -5
- വാളന്‍പുളി -1 ചെറു നാരങ്ങാവലിപ്പത്തില്‍
- ഉപ്പ് -പാകത്തിന്
- കറിവേപ്പില -പാകത്തിന്
കപ്പ ചെറിയ കഷണങ്ങള്‍ ആക്കി ആവശ്യത്തിനു ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക.മുളകുപൊടി,മല്ലിപ്പൊടി,മഞ്ഞള്‍ പ്പൊടി എന്നിവ ഒരു കപ്പ് വെള്ളവും കൂടെ ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ മീന്‍ കഷണങ്ങള്‍ ഇതിലേയ്ക്കിടുക.പച്ചമുളക്,കറിവേപ്പില, വാളന്‍പുളി പിഴിഞ്ഞെടുത്ത വെള്ളം ,ഉപ്പ് എന്നിവ ചേര്‍ത്ത് വെന്തു വരുമ്പോള്‍ വേവിച്ച കപ്പ കഷണങ്ങള്‍ അതില്‍ നന്നായി ഇളക്കി ചേര്‍ത്ത് ചെറു ചൂടോടെ വിളമ്പുക.
ഇത് ഇഷ്ടപെടാത്ത മലയാളി ഉണ്ടോ
ReplyDelete