പാവയ്ക്ക കിച്ചടി
ചേരുവകള്‍
പാവയ്ക്ക -200 ഗ്രാം
തേങ്ങ -അര മുറി
തൈര് -1 കപ്പ്
പച്ചമുളക് -3
കടുക്,കറിവേപ്പില -ആവശ്യത്തിന്
ഉപ്പ് -പാകത്തിന്
ജീരകം -കാല്‍ ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
പാവയ്ക്ക കഴുകി വട്ടത്തിലരിഞ്ഞു വെയ്ക്കുക.തേങ്ങയും,പച്ചമുളകും,ജീരകവും മയത്തില്‍ അരച്ചെടുക്കുക.കടുകും കറിവേപ്പിലയും ചതയ്ക്കുക.എണ്ണ ചൂടാകുമ്പോള്‍ പാവയ്ക്ക വറുത്തെടുക്കുക.അരപ്പ്
കലക്കിയതില്‍ പാവയ്ക്കയും പാകത്തിന് ഉപ്പും ചതച്ച ചേരുവകളും ഇട്ട് തിളപ്പിക്കുക.തൈര് ഉടച്ചുവെയ്ക്കുക. തിളച്ച ശേഷം തൈര് ഒഴിച്ച് വാങ്ങി വെയ്ക്കാം.
No comments:
Post a Comment