ചേമ്പ് കറി
ചേരുവകള്‍
- ചേമ്പ് -250 ഗ്രാം
- ചുവന്നുള്ളി -20 ഗ്രാം
- പച്ചമുളക് -8
- ഇഞ്ചി - 1 കഷണം
- ഉപ്പ്,വെള്ളം -പാകത്തിന്
- വെളിച്ചെണ്ണ -1 ടീസ്പൂണ്‍
- കറിവേപ്പില -1 കതിര്‍പ്പ്
ചേമ്പ് തൊലി ചുരണ്ടി കളഞ്ഞ് കഴുകി ചെറിയ കഷണങ്ങള്‍ ആക്കുക.ഇഞ്ചി കനം കുറച്ച് അരിയുക.
ഇഞ്ചിയും പച്ചമുളകും ചുവന്നുള്ളിയും ചതച്ചെടുക്കുക.ചേമ്പ് വെള്ളം ചേര്‍ത്ത് വേവിച്ച് തവികൊണ്ടുടയ്ക്കുക.ഇതില്‍ ചതച്ച ചേരുവകളും കറിവേപ്പിലയും ഉപ്പും ചേര്‍ത്ത് അല്പം വെള്ളവും കൂടി ചേര്‍ത്ത് തിളപ്പിക്കുക.ഒരിടത്തരം അയവില്‍ വെളിച്ചെണ്ണ ഒഴിച്ച് വാങ്ങുക.
No comments:
Post a Comment