കടലക്കറി
ചേരുവകള്‍
1.കടല - 250 ഗ്രാം
2.ചുവന്നുള്ളി -100 ഗ്രാം
3.വറ്റല്‍മുളക് -8
മല്ലി -ഒന്നര സ്പൂണ്‍
മസാല -ആവശ്യത്തിന്
4. ഉപ്പ് -പാകത്തിന്
5. വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
വറ്റല്‍മുളക് -2
കറിവേപ്പില -1 കതിര്‍പ്പ്
തേങ്ങ ചെറുതായി അറിഞ്ഞത് - കുറച്ച്
പാകം ചെയ്യുന്ന വിധം
കടല തലേദിവസം വെള്ളത്തിലിട്ട് വെയ്ക്കുക.കുതിര്‍ന്ന കടലയും ചുവന്നുള്ളി തൊലികളഞ്ഞതും വേവിച്ചെടുക്കുക.മല്ലി,മസാല,വറ്റല്‍മുളക് എന്നിവ ചൂടാക്കി പൊടിച്ചെടുക്കുക.വെന്ത കടലയില്‍ പൊടിച്ചെടുത്ത
ചേരുവകള്‍ കലക്കി ഒഴിച്ച് ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക.നന്നായി തിളച്ചശേഷം വാങ്ങി വെയ്ക്കുക.
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുകിടുക.കടുക് പൊട്ടുമ്പോള്‍ വറ്റല്‍മുളക് രണ്ടായി മുറിച്ചതും കറിവേപ്പിലയും അരിഞ്ഞ തേങ്ങയുമിട്ട് മൂപ്പിച്ച് കറിയില്‍ ഒഴിക്കുക.ഇതോടൊപ്പം തേങ്ങ അരച്ചു ചേര്‍ത്തും
കടലക്കറി ഉണ്ടാക്കാം.തേങ്ങാപ്പാല്‍ ഒഴിയ്ക്കുകയാണെങ്കില്‍ കറിയ്ക്ക് നല്ല രുചി ലഭിക്കും.
No comments:
Post a Comment