വാഴപ്പിണ്ടി മുളകൂഷ്യം
ചേരുവകള്‍
1.വാഴപ്പിണ്ടി നാരുകളഞ്ഞു
പൊടിയായി അരിഞ്ഞത് -2 കപ്പ്
2.മഞ്ഞള്‍പ്പൊടി -1 നുള്ള്
3.തുവരപ്പരിപ്പ് -1 കപ്പ്
4. ഉപ്പ് -പാകത്തിന്
5.തേങ്ങ -അര മുറി
വറ്റല്‍മുളക് -2
ജീരകം -അര ടീസ്പൂണ്‍
6.വെളിച്ചെണ്ണ -1 ടേബിള്‍ സ്പൂണ്‍
കടുക് -അര ടീസ്പൂണ്‍
വറ്റല്‍മുളക് -1
ഉഴുന്നുപ്പരിപ്പ് -കാല്‍ ടീസ്പൂണ്‍
കറിവേപ്പില -4 കതിര്‍പ്പ്
പാകം ചെയ്യുന്ന വിധം
വാഴപ്പിണ്ടി അരിഞ്ഞതും മഞ്ഞള്‍പ്പൊടിയും ഉപ്പും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക.തുവരപ്പരിപ്പ് പ്രത്യേകം വേവിച്ചെടുക്കുക.തേങ്ങയും ജീരകവും മയത്തില്‍ അരച്ചെടുക്കുക.വേവിച്ച
ചേരുവകളും അരപ്പും ഒന്നിച്ചാക്കി തിളപ്പിച്ച് വാങ്ങുക.ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുക് ചേര്‍ക്കുക.
കടുക് പൊട്ടുമ്പോള്‍ വറ്റല്‍മുളകും ഉഴുന്നുപ്പരിപ്പും കറിവേപ്പിലയും ചേര്‍ത്ത് മൂപ്പിച്ച് കറിയില്‍ ചേര്‍ത്ത് ഉപയോഗിക്കാം.
No comments:
Post a Comment